അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരേയും/ഹെല്‍പ്പര്‍മാരേയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അതാത് ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരായിരിക്കണം.
വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവര്‍ ആയിരിക്കണം.
പ്രായം 46 വയസില്‍ കൂടാന്‍ പാടില്ല. പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്.
ഹെല്‍പ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാംക്ലാസ് മിനിമം യോഗ്യതയുളളവരായിക്കണം. മറ്റ് യോഗ്യതകളെല്ലാം വര്‍ക്കറുടെ യോഗ്യതകള്‍ക്ക് തുല്യമായിരിക്കും.
അപേക്ഷ ഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ നാലുവരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 16 ന് വൈകുന്നേരം നാലു വരെ ഇതേ ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍; 04735 221568