അങ്കണവാടികളില്‍ ഒഴിവ്

മലപ്പുറം: കരുവാരക്കുണ്ട്, എടപ്പറ്റ, തുവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളില്‍ നിയമനം നടത്തുന്നു. അപേക്ഷിക്കുന്നവര്‍ അതത് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരാവണം. താത്പര്യമുള്ള വനിതകള്‍ മാര്‍ച്ച് 31നകം കാളികാവ് അഡീഷനല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.
അപേക്ഷ ഫോം ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് 16 മുതല്‍ ലഭിക്കുമെന്ന് കാളികാവ് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.