വ്യോമസേനയിലേക്ക് സെലക്ഷൻ: ഓൺലൈനായി അപേക്ഷിക്കാം

Share:

വ്യോമസേനയിലെ എയർമെൻ ഗ്രൂപ്പ് എക്‌സ് ട്രേഡ്‌സ്, ഗ്രൂപ്പ് വൈ വിഭാഗങ്ങളിലേക്കുള്ള സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10നും 11നും നടക്കുന്ന സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കാൻ 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനുമിടയിൽ ജനിച്ച അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.
എയര്‍ഫോഴ്‌സിന്റെ വിവിധ ട്രേഡുകളിലേക്ക് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ ഏതെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ് പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴിച്ചുളള ഗ്രൂപ്പ് എക്‌സ് ഗ്രേഡുകള്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടൂവോ കേന്ദ്ര-സംസ്ഥാന അംഗീകാരമുളള തത്തുല്യ കോഴ്‌സോ 50 ശതമാനത്തില്‍ കുറയാതെ പാസ്സായിട്ടുളളവര്‍ക്ക് ഗ്രൂപ്പ് വൈ ട്രേഡിന് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുളളവര്‍ക്ക് ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡിന് അപേക്ഷിക്കാം. മേല്‍പറഞ്ഞ ട്രേഡുകള്‍ക്ക് അപേക്ഷിക്കുന്നതിന് ഇംഗ്ലീഷിന് പ്രത്യേകം 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
www.airmenselection.cdac.in, www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഡിസംബർ 15 മുതൽ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം, യോഗ്യത അടക്കമുള്ള വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി ജനുവരി 12.

Share: