അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

കണ്ണൂര്‍ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ബിരുദവും മാധ്യമപ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.
അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ എഡിറ്റോറിയല്‍ വിഭാഗത്തിലോ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയില്‍ പിആര്‍ വിഭാഗത്തിലോ ഉള്ള പ്രവൃത്തി പരിചയമാണ് പരിഗണിക്കുക.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 2019 ഒക്‌ടോബര്‍ 24ന് രാവിലെ 11 മണിക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍.
ഫോണ്‍: 0497 2700231.