അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: ന്യൂ ഇന്ത്യ അഷ്വറൻസിൽ 300 ഒഴിവുകൾ
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ 300 ഒഴിവുകളിലേക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ( NIAC) അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് അറുപത് ശതമാനം മാർക്കോടെ ബിരുദം. (എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്)
പ്രായം: 21 നും 30നും മധ്യേ. (2021 ഏപ്രിൽ 1 അടിസ്ഥാനമാക്കി )
ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 750 രൂപ. (എസ്സി, എസ്ടി, വികലാംഗർ 100 രൂപ)
അപേക്ഷിക്കേണ്ട വിധം: www.newindia.co.in എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ അയയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21.
കൂടുതൽ വിവരങ്ങൾ: www.newindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.