എസിഎസ്ഐആറിൽ അവസരം
അക്കാഡമി ഓഫ് സയൻസ് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (എസിഎസ്ഐആർ) ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക് അവസരമൊരുക്കുന്നു. കൗണ്‍സിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി (സിഎസ്ഐആർ) നു കീഴിലുള്ള ആറു സെന്ററുകളിലും 37 ലബോറട്ടറികളിലും ഗവേഷണം നടത്താനുള്ള അവസരമാണ് എസിഎസ്ഐആർ ഒരുക്കുന്നത്. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
സയൻസ്, എൻജിനിയറിംഗ് രംഗത്ത് യോഗ്യരായ ഗവേഷകരെയും മികച്ച പ്രഫഷണലുകളെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസിഎസ്ഐആർ. പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരുക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് എസിഎസ്ഐആർ.
വിവിധ പഠന മേഖലകളിലെ ഗവേഷണങ്ങൾ കോർത്തിണക്കി നൂതന കണ്ടെത്തലുകൾ നടത്താനുള്ള അവസരം ഈ പ്രോഗ്രാമുകൾ ഒരുക്കുന്നു. ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അധ്യാപകരാണ് വഴികാട്ടികളായുള്ളത്. സയൻസ്, എൻജിനിയറിംഗ് എന്നിവയിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. നേരിട്ടുള്ള പിഎച്ച്ഡി പ്രോഗ്രാമിലേക്കും ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമിലേക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം.
ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്കൽ ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിലാണു പിഎച്ച്ഡി പ്രോഗ്രാമുകൾ.
മേയ് 23നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ http://acsir.res.in എന്ന വെബ് സൈറ്റിൽ ലഭിക്കും.