അക്കൗണ്ടൻറ് – ഐ.റ്റി. അസിസ്റ്റൻറ് : വാക് ഇന്‍ ഇൻറ്ര്‍വ്യൂ

Share:

ഇടുക്കി : ഇളംദേശം ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള അക്കൗണ്ടൻറ് – ഐ.റ്റി.
അസിസ്റ്റൻറ് തസ്‌കിയിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ബി.കോം, ഗവ. അംഗീകൃത പിജിഡിസിഎ, മലയാളം പിജിഡിസിഎ ടൈപ്പിംഗ് പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത.

ജൂലൈ 6 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡേറ്റയുമായി നേരിട്ട് ഹാജരാകണം.
ഇളംദേശം ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

ഫോണ്‍: 04862276909.

Share: