ആയമാരുടെ ഒഴിവുകൾ

146
0
Share:

പാലക്കാട് : സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷൻറെ ഭാഗമായി അഗളി, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളുകളില്‍ ഹയര്‍സെക്കൻറെറി വിഭാഗത്തില്‍് രണ്ട് ആയമാരുടെ ഒഴിവിലേക്കും, ഷൊര്‍ണൂര്‍ ബി.ആര്‍.സി ഓട്ടിസം സെൻറെറിലേക്ക് ഒരു ആയയുടെ ഒഴിവിലേക്കും നിയമനം നടത്തുന്നു.

ഒക്ടോബര്‍ മൂന്നിന് രാവിലെ 10 ന് പറളി ബി.ആര്‍.സി സെൻറെറില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഭിന്നശേഷികുട്ടികളുടെ അമ്മയായിരിക്കണം. കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, രണ്ട് ഫോട്ടോ സഹിതം നേരിട്ട് എത്തണമെന്ന് എസ്.എസ്. കെ ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ഫോണ്‍- 04912505995

Tagsaaya
Share: