ആയ – താത്കാലിക നിയമനം

Share:

കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത പ്രീ പ്രൈമറി ആയയുടെ ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗക്കാരേയും ഇതര സമുദായം/ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും.

യോഗ്യത ഏഴാം ക്ലാസ് വിജയം. കൂടാതെ 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമപ്രകാരം പ്രവർത്തിക്കുന്ന സർക്കാർ/അംഗീകൃത സ്ഥാപനത്തിൽ കുട്ടികളുടെ ആയയായി പ്രവർത്തിച്ചിട്ടുളള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം,

പ്രായം 18-41 (വയസ്സിളവ് ബാധകം).

നിശ്ചിത യോഗ്യതയുളളവർ സെപ്റ്റംബർ ഏഴിന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Tagsaaya
Share: