വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് തൃപ്പൂണിത്തുറ ആര്.എല്‍.വി. യു.പി. സ്കൂളില്‍ മെയ് 26 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
യോഗ്യത : പ്ലസ്ടു, ഡിപ്ലോമ, ബിരുദം, പ്രവൃത്തിപരിചയമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ക്രിയേറ്റീവ് ഡിസൈനര്‍, വെബ് ഡെവലപ്പര്‍.
പ്രായം : 18-35
താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം മെയ് 26-ന് രാവിലെ 10- ന് തൃപ്പൂണിത്തുറ പുതിയപ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ആര്.എല്‍.വി. യു.പി. സ്കൂളില്‍ നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452/2427494.