കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം

Share:

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ യു.പി) തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് (കെ-ടെറ്റ്) വേണ്ടിയുളള വിജ്ഞാപനം പ്രസിദ്ധികരിച്ചു. കാറ്റഗറി ഒന്നും രണ്ടും പരീക്ഷകള്‍ ജൂണ്‍ 23നും കാറ്റഗറി മൂന്നും നാലും പരീക്ഷകള്‍ ജൂണ്‍ 30നും വിവിധ സെന്ററുകളില്‍ നടക്കും. കെ-ടെറ്റ് ജൂണ്‍ 2018 ല്‍ പങ്കെടുക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും www.keralapareekshabhavan.in എന്ന വെബ്‌സൈറ്റ്/ ktet.kerala.gov.in വെബ്‌പോര്‍ട്ടല്‍ വഴി മെയ് 19 മുതല്‍ 30 വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപയും എസ്.സി/എസ്.ടി/പി.എച്ച്/ബ്ലയിന്റ് വിഭാഗത്തിലുളളവര്‍ 250 രൂപയും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുളള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങളും www.keralapareekshabhavan.in/ktet.kerala.gov.in ല്‍ ലഭിക്കും. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുളളു. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ തിരുത്തലുകള്‍ അനുവദിക്കില്ല. അതിനാല്‍ അപേക്ഷിക്കുന്നതിനുമുമ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. പിന്നീട് തിരുത്തലുകള്‍ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 18 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാത്യകയിലുളള ടെസ്റ്റില്‍ എല്ലാ കാറ്റഗറികളിലും (കാറ്റഗറി I, II, III, IV ) പാര്‍ട്ട് I, II, III, എന്നിങ്ങനെയായി വിഭജിച്ച് ആകെ 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും.

കാറ്റഗറി I (എല്‍.പി) ചൈല്‍ഡ് ഡെവലപ്‌മെന്റ് ആന്റ് പെഡഗോഗി, മാത്തമാറ്റിക്‌സ്, ഇ.വി.എസ്, ലാംഗ്വേജ് I(മലയാളം, തമിഴ്, കന്നട) ലാംഗ്വേജ് II (ഇംഗ്ലീഷ്, അറബിക്) എന്നിവയാണ് ചോദ്യങ്ങളായി ഉണ്ടാവുക.

കാറ്റഗറി: II (യു.പി) ലും 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ട്. ഇതില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി, മാത്തമാറ്റിക്‌സ്, സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് I & IIഎന്നിവയുടെ ചോദ്യങ്ങളാണ് ഉണ്ടാവുക.

കാറ്റഗറി: III (എച്ച്.എസ്) ല്‍ അഡോളസെന്‍സ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങളാണ് ഉണ്ടാവുക.

കാറ്റഗറി: IV ചൈള്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി, ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങളാണ് ഉണ്ടാവുക.

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

സി-ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ-ടെറ്റ് I കാറ്റഗറി നിന്നും സി-ടെറ്റ് എലിമെന്ററി സ്റ്റേജ് പാസായവരെ കെ-ടെറ്റ് II ല്‍ നിന്നും നെറ്റ്, സെറ്റ് എം.ഫില്‍, പി.എച്ച്.ഡി, എം.എഡ് എന്നീ യോഗ്യതകള്‍ നേടിയവരെ കെ-ടെറ്റ് കാറ്റഗറി I മുതല്‍ IV വരെ നേടുന്നതില്‍ നിന്നും കെ- ടെറ്റ് കാറ്റഗറി III വിജയിച്ചവരെ കാറ്റഗറി II നേടുന്നതില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. കെ -ടെറ്റ് കാറ്റഗറി – I, II എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എല്‍.പി, യു.പി അധ്യാപക നിയമനങ്ങള്‍ക്ക് പരിഗണിക്കാം.

Share: