ആധാർ : സമയപരിധി നീട്ടി

255
0
Share:

ന്യൂഡൽഹി: വിവിധ സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി. അധാർ കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് സമയപരിധി നീട്ടാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്.

സബ്സിഡി ഒഴികെയുള്ള സേവനങ്ങൾക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതും സുപ്രീം കോടതി നീട്ടിയിട്ടുണ്ട്. തത്കാൽ പാസ്പോർട്ടിനും ആധാർ നിർബന്ധമല്ല.

നേരത്തേ, വിവിധ വിവിധ സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെയാണ് കേന്ദ്രസർക്കാർ നൽകിയിരുന്നത്. വെ​ളി​പ്പെ​ടു​ത്താ​ത്ത സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ധാ​ർ-​ബാ​ങ്ക് അ​ക്കൗ​ണ്ട് ബ​ന്ധ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

Share: