റായ്പൂർ എയിംസിൽ ഗ്രൂപ്പ് ബി 24 ഒഴിവുകൾ
റായ്പൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ഗ്രൂപ്പ് ബി തസ്തികകളിലെ 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍: Admin/Rec./Regular/Grop’B’/12/2017/AIIMS.RPR/2155.
ബയോ മെഡിക്കല്‍ എന്‍ജിനീയര്‍:-1,
യോഗ്യത: ബയോ മെഡിക്കല്‍
എന്‍ജിനീയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്ഷം മുന്‍ പരിചയവും.
പ്രായം: 21-35 വയസ്
മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍-3.
യോഗ്യത: ബിരുദം(സയന്‍സ് വിഷയങ്ങള്‍ക്ക് മുന്‍ തൂക്കം) മെഡിക്കല്‍ റെക്കോഡില്‍ ഒരു വര്‍ഷത്തെ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, 5 വര്‍ഷം മുന്‍ പരിചയം.
പ്രായം: 21-35വയസ്
പേഴ്സണല്‍ അസിസ്റ്റന്‍റ്-6
യോഗ്യത: ബിരുദം. സ്കില്‍ ടെസ്റ്റിന്‍റെ ഭാഗമായി ഡിക്ട്ടേഷനും ട്രാന്‍സ്ക്രിപ്ഷനുമുണ്ടായിരിക്കും. സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായം: 21- 30 വയസ്.
മള്‍ട്ടി റീഹാബിലിറ്റേഷന്‍ വര്‍ക്കര്‍(ഫിസിയോ തെറാപ്പിസ്റ്റ്)-4
യോഗ്യത: ഫിസിയോ തെറാപ്പിയില്‍ ബിരുദവും രണ്ടു വര്ഷം മുന്‍ പരിചയവും. അല്ലെങ്കില്‍ റിഹാബിലിറ്റേഷന്‍ ഡിപ്ലോമയും 5 വര്‍ഷം മുന്‍ പരിചയവും. ഫിസിയോ തെറാപ്പി കൌണ്‍സിലില്‍ രാജിസ്ട്രെഷന്‍ ഉണ്ടായിരിക്കണം.
പ്രായം: 21-30 വയസ്.
ഓഫീസ് അസിസ്റ്റന്‍റ്(എന്‍.എസ്) -10
യോഗ്യത: ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം: 21-30 വയസ്
2018 ജനുവരി 12 അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും നിശ്ചയിക്കുക. സംവരണ വിഭാഗ ക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 1000 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അംഗപരിമിതര്‍ക്കും ഫീസ് ബാധകമല്ല.
മറ്റുള്ളവര്‍ ഓണ്‍ലൈന്‍ ആയി ഫീസ് അടക്കണം.
അപേക്ഷിക്കേണ്ട വിധം: www.aiimsraipur.edu.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയഹ്ടി: ജനുവരി 12