ഫിനാന്‍സ് മാനേജര്‍ ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. വയസ്സ് 2017 ജനുവരി ഒന്നിന് 40 നും 50 നും മദ്ധ്യേ. (സര്‍ക്കാര്‍ അനുവദിക്കുന്ന നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം 77400 – 115200 രൂപ. യോഗ്യത : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് & വര്‍ക്‌സ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ്. പ്രവൃത്തി പരിചയം : അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഒരു കമ്പനിയില്‍ മാനേജീരിയല്‍ പൊസിഷന്‍ കൈകാര്യം ചെയ്ത പരിചയം. എസ്.സി/എസ്.റ്റി വിഭാഗത്തിന് ഗവണ്‍മെന്റ് അംഗീകരിക്കുന്ന മറ്റു തരത്തിലുള്ള പരിചയവും പരിഗണിക്കും.
നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 12 ന് മുമ്പ് തൊട്ടടുത്തുള്ള പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നും എന്‍.ഒ.സി കൂടി ഹാജരാക്കണം.