ഇഗ്നോ ബിരുദ – ബിരുദാനന്തരകോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയിൽ ആരംഭിക്കുന്ന ബിരുദ – ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, ബിരുദം,ഡിപ്ലോമ, സർട്ടിഫിക്കറ്റ് തുടങ്ങി വൈവിധ്യമാർന്ന കോഴ്സുകളിലേക്കാണ് ഇഗ്നോ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ബിരുദ-ബിരുദാനന്തര കോഴ്സുകൾ: റൂറൽ ഡവലപ്മെന്റ്, ടൂറിസം മാനേജ്മെന്റ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമികസ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സ്റ്റഡീസ്,സോഷ്യോളജി, സൈറ്റോളജി, എക്സ്റ്റൻഷൻ ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ഡവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, അന്ത്രോപ്പോളജി, എംകോം, എംഎസ്ഡബ്ല്യു, ഡയബറ്റിക്സ് ആൻഡ് ഫുഡ് സർവീസസ്, മാത്തമാറ്റിക്സ് വിത്ത് ആപ്ലിക്കേഷൻ ഇൻ കംപ്യൂട്ടർ സയൻസ്. ലൈബ്രറി സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
പിജി ഡിപ്ലോമ: ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയണ്‍മെന്റ് ആൻഡ് സസ്റ്റൈനബിൾ ഡവലപ്മെന്റ്, എക്സ്റ്റൻഷൻ ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ്, ഫോക്ക്ലോർ ആൻഡ് കൾച്ചറൽ സ്റ്റഡീസ്, ഇൻഫർമേഷൻ സെക്യൂരിറ്റി, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, ഇന്റർനാഷണൽ ബിസിനസ് ഓപ്പറേഷൻസ്, ജോണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, പ്രീ പ്രൈമറി എഡ്യൂക്കേഷൻ, റൂറൽ ഡവലപ്മെന്റ്, ട്രാൻസ്ലേഷൻ, അർബൻ പ്ലാനീംഗ് ആൻഡ് ഡവലപ്മെന്റ്, കൗണ്‍സലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, അനലറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഓഡിയോ പ്രോഗ്രാം പ്രൊഡക്ഷൻ, പ്ലാന്റേഷൻ മാനേജ്മെന്റ്.
ഡിപ്ലോമ: ബിപിഒ, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ക്രിയേറ്റീവ് റൈറ്റിംഗ് ഇൻ ഇംഗ്ലീഷ്, എർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ, ന്യുട്രീഷൻ ആൻഡ് ഹെൽത്ത് എഡ്യൂക്കേഷൻ, ടൂറിസം സ്റ്റഡീസ്, അക്വാകൾച്ചർ, മീറ്റ് ടെക്നോളജി, വാട്ടർഷെഡ് മാനേജ്മെന്റ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31.
വിലാസം: രജിസ്ട്രാർ, സ്റ്റുഡന്റ് രജിസ്ട്രേഷൻ ഡിവിഷൻ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ന്യൂഡൽഹി 110 068.
തിരുവനന്തപുരം റീജണൽ സെന്റർ: ഇഗ്നോ റീജണൽ സെന്റർ, രാജധാനി കോംപ്ലക്സ്, പി.ആർ.എസ്. ഹോസ്പിറ്റലിന് എതിർവശം, കിള്ളിപ്പാലം, കരമന പി.ഒ, തിരുവനന്തപുരം 695002. ഫോണ്‍: 0471 2344113, 2344120. കൊച്ചി റീജണൽ സെൻറർ: റീജണൽ ഡയറക്ടർ, ഇഗ്നോ റീജണൽ സെന്റർ, കലൂർ, കൊച്ചി682 017. ഫോണ്‍: 0484 2340203 / 2348189 /2330891.
വെബ്സൈറ്റ്: www.ignou.ac.in
ഓപ്പണ്‍ മാറ്റ് ഫെബ്രുവരി നാലിന്
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യുടെ എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് രാജ്യവ്യാപകമായി നടത്തുന്ന പ്രവേശന പരീക്ഷയാണ് ഓപ്പണ്‍ മാറ്റ്. അടുത്ത ഓപ്പണ്‍ മാറ്റ് ഫെബ്രുവരി നാലിന് നടക്കും. ലേറ്റ് ഫീസോടുകൂടി ഡിസംബർ 15 നകം അപേക്ഷിക്കണം.
ഏതെങ്കിലും വിഷയത്തിൽ അന്‍പത് ശതമാനം മാർക്കോടെ ബിരുദവും (സംവരണ വിഭാഗത്തിന് 45 ശതമാനം) ഒപ്പം മാനേജീരിയൽ/സൂപ്പർവൈസറി തസ്തികയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. എൻജിനിയറിംഗ്/മെഡിസിൻ/ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് അക്കൗണ്ടൻസി/കന്പനി സെക്രട്ടറിഷിപ്പ്/നിയമം എന്നീ മേഖലകളിലുള്ള പ്രഫഷണൽ ബിരുദധാരികൾക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ളു ഓപ്പണ്‍ മാറ്റിന് 100 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാകുക.പൊതു വിജ്ഞാനം, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എന്നീ വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ചോദ്യ പേപ്പറിന്റെ മാതൃക പ്രോസ്പെക്ടസിലുണ്ട്.
മോഡുലർ രീതിയിലുള്ള പാഠ്യപദ്ധതിയാണ് ഇഗ്നോ എംബിഎ പ്രോഗ്രാം പിന്തുടരുന്നത്. എംബിഎ പൂർത്തിയാക്കുന്നതിനൊപ്പം ഒരു ഡിപ്ലോമയും രണ്ട് പിജി ഡിപ്ലോമകളും കൂടി കരസ്ഥമാക്കാം എന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രത്യേകത. ആകെ 21 കോഴ്സുകളുള്ള എംബിഎ പ്രോഗ്രാം പൂർത്തിയാക്കാൻവേണ്ട ചുരുങ്ങിയ കാലയളവ് രണ്ടു വർഷവും പരമാവധി കാലയളവ് എട്ടു വർഷവുമാണ്.
പ്രോഗ്രാമിന്റെ ആദ്യത്തെ ആറു മാസംകൊണ്ട് അഞ്ച് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്കു ഡിപ്ലോമ ഇൻ മാനേജ്മെന്റും ഒരു വർഷത്തിനുള്ളിൽ 11 കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും നേടാം. തുടർന്ന് സ്പെഷലൈസേഷൻ വിഭാഗത്തിലുള്ള അഞ്ച് കോഴ്സുകളടക്കം പത്ത് കോഴ്സുകൾ കൂടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എംബിഎയും ഒപ്പം സ്പെഷലൈസേഷനിലുള്ള പിജി ഡിപ്ലോമയും ലഭിക്കും. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻഷൽ മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലാണ് സ്പെഷലൈസഷനുകൾ. താൽപര്യമുള്ളവർക്ക് എംബിഎ പൂർത്തീകരിക്കാനുള്ള പരമാവധി കാലയളവായ എട്ടു വർഷത്തിനുള്ളിൽ മറ്റ് സ്പെഷലൈസേഷനുകളിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമകളും നേടാം.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ബിരുദ – ബിരുദാനന്തരകോഴ്സുകൾക്ക് വർഷത്തിൽ രണ്ടു തവണയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. മോഡുലാർ രീതിയിലുള്ള പാഠ്യപദ്ധതിയും പഠിതാക്കളുടെ ഇഷ്ടാനുസരണം പഠന കാലയളവും പരീക്ഷാ കേന്ദ്രങ്ങളും തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഇന്ത്യയിൽ എവിടെയും പഠനം തുടരാൻ കഴിയുമെന്നുള്ളതുമാണ് ഇഗ്നോ കോഴ്സുകളെ വ്യത്യസ്തമാക്കുന്നത്. ഒപ്പം സർട്ടിഫിക്കറ്റിന്റെ അംഗീകാരവും പഠനത്തിന്റെ ഗുണമേന്മയും ഓപ്പണ്‍ യൂണിവേഴ്സിറ്റികൾക്കിടയിൽ ഇഗ്നോയ്ക്ക് വളരെയേറെ വിശ്വാസ്യത നൽകുന്നു . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തുടങ്ങിയവയുമായുള്ള സഹകരണം ബികോം, എംകോം പഠനത്തിനുള്ള പേപ്പറുകളിൽ ഇളവു ലഭിക്കുമെന്നതും വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകമാണ്.