അഞ്ച് ചോദ്യങ്ങൾ; ഒരുത്തരം 

1562
0
Share:

മത്സരപ്പരീക്ഷയിൽ അഞ്ച് രീതിയിൽ ചോദിക്കാനിടയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും.ഏത് മത്സരപ്പരീക്ഷയിലും ഈ ചോദ്യങ്ങൾ കടന്നുവരാം. ശ്രദ്ധിച്ചു പഠിക്കുക. മാതൃകാ പരീക്ഷയിലൂടെ കഴിവ് പരിശോധിച്ചു ആത്മവിശ്വാസം വർധിപ്പിക്കുക.

1 . ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹല്‍ നിർമ്മിച്ച  ചക്രവർത്തി   ?

2 . ആലംഗീര്‍ (ലോകം കീഴടക്കിയവന്‍) എന്ന പേരില്‍ ഭരണം നടത്തിയിരുന്ന മുഗള്‍ ചക്രവർത്തി ?

3 .  മുഗൾ ഭരണത്തിലെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്ഏത് ചക്രവർത്തിയുടെ ഭരണകാലമാണ്?

4. നിർമ്മിതിയുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മുഗൾ ചക്രവർത്തി?

5. മോത്തി മസ്ജിദ്‌ (ആഗ്ര) പണിതതാരാണ്?

ഉത്തരം: ഷാജഹാന്‍

1 . ജൈനമത സ്ഥാപകന്‍ ആരാണ്?

2 . ഏതു പേരിലാണ് ജിനന്‍ പ്രശസ്തനായത്?

3 . 540 ബി. സി. യില്‍ വൈശാലിയിൽ ജനിച്ച മഹത് വ്യക്തി ?

4 . കുന്തലഗ്രാമത്തില്‍ ജനിച്ച് പാവഗ്രാമത്തിൽ അന്തരിച്ച പ്രശസ്തൻ ?

5. ഇരുപത്തിനാലാമത്തെ തീര്ഥങ്കരൻ ?

ഉത്തരം: മഹാവീരന്‍

1. 26 ജൂലായ്‌ പ്രസ്ഥാനത്തിൻറെ  നേതാവ് ?

2. 1926 ആഗസ്റ്റ്‌ 13നു ബിറന്‍ നഗരത്തിൽ ജനിച്ച വിപ്ലവകാരി ?

3. ആധുനിക ലോകത്ത് ഏറ്റവുമധികം കാലം ഭരിച്ച നേതാവാരാണ്?

4. 1959 ഫിബ്രുവരി പതിനാറിന് ക്യൂബയുടെ പ്രധാനമന്ത്രിയായത് ?

5 .    52 വർഷക്കാലം ഭരണത്തിലിരുന്ന കമ്മ്യൂണിസ്ററ് വിപ്ലവനേതാവ് ?

ഉത്തരം: ഫിഡല്‍ കാസ്ട്രോ

1 . എല്ലാവർഷവും ആഗസ്ത് രണ്ടാം ശനിയാഴ്ച നടക്കുന്ന പ്രശസ്ത  വള്ളം കളി ?

2 . ആലപ്പുഴ, പുന്നമടക്കായലില്‍ നടക്കുന്ന പ്രധാന വള്ളം കളിയേത്?

3 . കേരളത്തില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികൾ കാണാൻ  എത്തുന്ന വള്ളം കളി ?

4. ‘പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി’  ഇന്ന് ഏതു പേരിലാണ് അറിയപ്പെടുന്നത്?

5. 1952 മുതൽ കേരളത്തിൽ നടന്നുവരുന്ന പ്രധാന വള്ളം കളി മത്സരം ?

ഉത്തരം: നെഹ്‌റു ട്രോഫി വള്ളംകളി 

1. രണ്ടാം ലോകമഹായുദ്ധകാലത്തെ  ബ്രിട്ടീഷ് പ്രധാനമന്ത്രി ?

2. 1953 ല്‍ സാഹിത്യത്തിന് നോബൽ സമ്മാനം നേടിയത് ?

3. ഗാന്ധിയെ “അർദ്ധ നഗ്നനായ ഫക്കീർ” എന്ന് വിളിച്ചതാര്

4. “ഗാതറിങ് സ്റ്റോം’ എഴുതിയതാര്?

5 . ‘ഇരുമ്പ് മറ ‘ എന്ന പ്രയോഗം സോവിയറ്റ് യൂണിയനെതിരെ പ്രയോഗിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?

ഉത്തരം: വിൻസ്റ്റൺ  ചർച്ചിൽ 

1 . സ്കർവി എന്ന രോഗത്തിനു കാരണം ഏതു ജീവകത്തിന്റെ അഭാവമാണ് ?

2. അസ്‌കോർബിക്ക്  ആസിഡ് എന്നത് ഏതു ജീവകത്തിന്റെണ രാസനാമമാണ് ?

3. ചൂടാക്കുമ്പോള്‍ നഷ്ടമാകുന്ന ജീവകം ?

4. മൂത്രത്തിലൂടെ വിസര്ജ്ജിച്ച് പോകുന്ന ജീവകം ?

5. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ജീവകം ?

ഉത്തരം: ജീവകം സി

1. ഇന്ത്യയില്‍ 1789 ഫ്രഞ്ച് വിപ്ലവസമയത്ത്, ‘വിപ്ലവത്തിൻറെ മരം’ നട്ട ഭരണാധികാരി ആരാണ്?

2. ശ്രീരംഗപട്ടണം തലസ്ഥാനമാക്കി മാറ്റിയ മൈസൂര്‍ യുദ്ധത്തിനൊടുവിൽ വധിക്കപ്പെട്ട ഭരണാധികാരി ആര്?

3. ‘മൈസൂര്‍ കടുവ’ എന്നരിയപ്പെടുന്നതാര്?

4. മൈസൂറിൻറെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഭരണാധികാരി?

5 . മൈസൂരിലെ ആദ്യ ക്രിസ്തീയ ദേവാലയം പണികഴിപ്പിച്ചത് ?

ഉത്തരം: ടിപ്പു സുൽത്താൻ

1. മുവാമർ ഗദ്ദാഫി ദീർ ഘകാലം ഭരിച്ച രാജ്യം ?

2. ട്രിപ്പോളി തലസ്ഥാനമായ രാജ്യം ?

3. അസീസിയ എന്ന ഏറ്റവും ചൂട് കൂടിയ പ്രദേശം എവിടെയാണ്?

4 . ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള ആഫ്രിക്കൻ രാജ്യം ?

5 . ഇദ്രിസ് രാജാവിനെ സ്ഥാനഭൃഷ്ടനാക്കി മുവാമർ ഗദ്ദാഫി ഭരണം കയ്യടക്കിയ രാജ്യം?

ഉത്തരം: ലിബിയ

1. യൂ എ ഇ – കേരള സർക്കാർ  സംരംഭമായ  ‘സ്മാർട്ട് സിറ്റി ‘ ഏതു ജില്ലയിലാണ്?

2. നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിലാണ് ?

3. ആദിശങ്കരന്‍ ജനിച്ച കാലടി  ഏതു ജില്ലയില്‍ ആണ്?

4. പർദേശി  സിനഗോഗ് എവിടെയാണ്?

5. പുൽതൈല ഗവേഷണകേന്ദ്രം (ഓടക്കാലി) ഏതു ജില്ലയിലാണ്?

ഉത്തരം: എറണാകുളം

1. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര ?

2. മൌറീഷ്യസ് ഏതു വൻകര യിലാണ്?

3. ഏതു വൻകരയിലാണ് വിക്ടോറിയാ വെള്ളച്ചാട്ടം ?

4. കോംഗോ നദി ഒഴുകുന്ന   വൻകരഏതാണ്?

5. ‘മൌണ്ട് കിളിമഞ്ചാരോ’ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്?

ഉത്തരം: ആഫ്രിക്ക

 

 

 

Share: