സൈബര്‍ശ്രീ: പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം

Share:

പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതികവിദ്യാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഐ ടി അധിഷ്ഠിത ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ വിഷ്വല്‍ മീഡിയ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നവയില്‍ തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഐ ടി ബേയ്‌സ്ഡ് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ് – ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിംഗ്.

ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് – ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദം/ മറ്റ് ബിരുദം.

വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ – ബി എഫ് എ, കോഴ്‌സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരെയും മറ്റ് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരെയും പരിഗണിക്കും.

വിശദവിവരങ്ങളും അപേക്ഷാഫോറവും വെബ്‌സൈറ്റില്‍ ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും ആഗസ്റ്റ് 25 നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി – 81/2964, തൈക്കാട് പി ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

വിശദ വിവരങ്ങൾക്ക് ഫോണ്‍: 0471-2323949.

Share: