വനിത കെയർടേക്കർ : അപേക്ഷ ക്ഷണിച്ചു

എറണാകുളം : ജില്ലയിൽ വനിത ശിശു വികസന വകുപ്പിൻറെ നിർഭയ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന ഹോളിക്രോസ് ആഫ്റ്റർ കെയർ ഹോമിൽ വനിത കെയർടേക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.
പ്രായപരിധി 40 വയസ്സ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 21ന് മുൻപായി നേരിട്ടോ aftercarehomeekm@gmail.com മെയിൽ ഐഡി മുഖേനയോ അപേക്ഷിക്കുക.
ഫോൺ :0484 2391820, 9446283816.




