കോസ്മറ്റോളജി ഇൻസ്ട്രക്ടർ ഒഴിവ്

തിരുഃ കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ യിൽ കോസ്മെറ്റോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നതിന് എസ്ഐയുസി നാടാർ വിഭാഗത്തിൽപ്പെട്ട (ഇവരുടെ അഭാവത്തിൽ മുസ്ലീം/ എസ്‌സിസിസി/ ഇഡബ്ല്യുഎസ്/ ധീവര/ എസ് സി വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്) ഉദ്യോഗാർഥികൾ സെപ്റ്റംബർ 29 രാവിലെ 11ന് സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.
വിവരങ്ങൾക്ക്: 0471 2418317.





