സിഇടിയിൽ പ്രോജക്ട് ഫെലോ ഒഴിവ്

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വകുപ്പിൽ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് റിസർച്ച് സെൻറെറിൻറെ (TRC) ധനസഹായത്തോടെ നടപ്പാക്കുന്ന ‘Development of Mix Design Methodology for Full Depth Reclamation Project with Cement and Emulsion as Stabilizers’ (Project ID: TRC23CET-RP2) ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെലോ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ജൂലൈ 15ന് രാവിലെ 9.30ന് വാക്ക്-ഇൻ-ഇൻറെർവ്യൂ നടത്തും.
ട്രാൻസ്‌പോർട്ടേഷൻ എൻജിനീയറിങ്ങിൽ എം.ടെക് ആണ് അടിസ്ഥാന യോഗ്യത.
യോഗ്യതാ മാനദണ്ഡങ്ങൾ, പ്രതിഫലം, നിയമന വ്യവസ്ഥകൾ, അഭിമുഖ വേദി എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ കോളേജിൻറെ വെബ്‌സൈറ്റിൽ ലഭിക്കും.






