ഐ.ടി.ഐ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കോഴിക്കോട് : 2026-27 അധ്യയന വര്‍ഷം ജില്ലയിലെ ഗവ. ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ ഉപജില്ലാതല മത്സരങ്ങളില്‍ ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരാകണം.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് ഐ.ടി.ഐകളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും അതിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ഐ.ടി.ഐയുടെ എണ്ണം അനുസരിച്ച്) ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കുകയും വേണം.
ഐ.ടി.ഐകളില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തന്നെയാകും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍: 0495 2722593.




