സംഗീത അധ്യാപക നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത വിഭാഗത്തിൽ അതിഥി അധ്യാപകൻറെ ഒഴിവുണ്ട്. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ,Ph.D അല്ലെങ്കിൽ NET യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭിലഷണീയം.
ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകർപ്പുകളുമായി ജൂൺ 24-ന് (ബുധൻ) രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.






