പോളിടെക്നിക് അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ്), ട്രേഡ്സ്മാന് ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ഐ.റ്റി.ഐ/ഡിപ്ലോമ) തസ്തികകളിലാണ് നിയമനം.
ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 രാവിലെ 10 ന് കോളജ് കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍ : 04735 266671.





