ട്രേഡ് അപ്രന്റിസ് ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ട്രേഡ് അപ്പ്രെന്റീസ് ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ തസ്തികയിൽ ഇ ഡബ്ല്യു എസ് വിഭാഗത്തിൽ ഒരു ഒഴിവ് നിലവിലുണ്ട്.
എസ്എസ്എൽസി, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ ട്രേഡിൽ എൻടിസി എന്നിവയാണ് യോഗ്യത. 2022നു ശേഷം എൻടിസി പാസായവർക്കു മാത്രമാണ് അപേക്ഷിക്കാനാവുക.2026 മെയ് 15-നു 18 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.
പ്രതിമാസ സ്റ്റൈപ്പൻഡ്: 10,560 രൂപ .
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 18ന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.





