ഗസ്റ്റ് ലക്ചറർ നിയമനം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ (സി.ഇ.ടി) ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി, ജൂൺ 23 രാവിലെ 9.30ന് അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in