ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

പത്തനംതിട്ട : ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഐ.ടി.യിലോ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കമ്പ്യൂട്ടര്‍ സയന്‍സിലോ, ഐ.ടി.യിലോ ഉള്ള മൂന്നു വര്‍ഷത്തെ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡിലുള്ള എന്‍.ടി.സി അല്ലെങ്കിൽ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം മാര്‍ച്ച് 18 ന് രാവിലെ 10.30ന് അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ഫോണ്‍ 0479-2457496.

Share: