അതിഥി അദ്ധ്യാപക നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ വേണം.
അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 21 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.