ആയുര്‍വേദ തെറാപ്പിസ്റ്റ്: വാക്ക് ഇന്‍ ഇൻറര്‍വ്യൂ
കണ്ണൂർ : കേരള ഹെല്‍ത്ത് റിസര്‍ച്ച് ആൻറ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴില്‍ കണ്ണൂര്‍ റീജിയണില്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി- കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേവാര്‍ഡില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.
ജനുവരി 27 ന് രാവിലെ 11ന് ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി ഓഫീസിലാണ് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ. ഉദ്യോഗാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പായി യോഗ്യതാ-പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾ www.khrws.kerala.gov.in ൽ ലഭിക്കും .