അക്കൗണ്ടൻറ് നിയമനം
തൃശൂർ : കുടുംബശ്രീയുടെ ഇരിങ്ങാലക്കുട, ചാവക്കാട്, വടക്കാഞ്ചേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എൻറ ര്‍പ്രൈസ് റിസോഴ്‌സ് സെൻറ റുകളിലേക്ക് (എം.ഇ.ആര്‍.സി) ഒരു വര്‍ഷത്തേക്ക് അക്കൗണ്ടൻ്റിനെ നിയമിക്കുന്നു.
എം.കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത.
അക്കൗണ്ടിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 23 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കുടുംബശ്രീ അംഗങ്ങള്‍ക്കും ഒക്‌സിലറി അംഗങ്ങള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജനുവരി 17 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ – 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം.
ഫോണ്‍: 0487- 2362517