എസ് സി പ്രമോട്ടർ നിയമനം

Share:

കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൻ കീഴിൽ നടുവിൽ, കടന്നപ്പള്ളി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള, 40 വയസ്സിൽ കൂടാത്ത ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സ് പ്ലസ് ടു സർട്ടിഫിക്കറ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പികളുമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10ന് രാവിലെ 10.30 ന് എത്തിച്ചേരണം.

ഫോൺ : 0497 2700596

Share: