സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് : കരാർ നിയമനം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു.
ബി.ടെക്/ എം.ടെക്- കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, എം.സി.എ, എം. എസ്സി- കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നീ യോഗ്യതയും, ഡാറ്റാബേസ് ആർക്കിടെക്റ്റ്, സിസ്റ്റം ആർക്കിടെക്റ്റ് എന്നിവയിൽ അഞ്ച് വർഷം പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ നവംബർ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.