ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍: അഭിമുഖം 30 ന്

Share:

കോഴിക്കോട് : മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക (അരിത്തമെറ്റിക് കം ഡ്രോയിംഗ്)  ഒഴിവിലേക്ക് ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്ക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍. പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (2 എണ്ണം) സഹിതം പേരാമ്പ്ര ഗവ. ഐടിഐയില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം.

ഫോണ്‍: 9400127797.

Share: