അക്കൗണ്ടൻറ് ഒഴിവ്

Share:

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടൻറ്മാരെ നിയമിക്കുന്നതിന് അയല്‍ക്കൂട്ട/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന.

യോഗ്യത: ബികോം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി: 25നും 35നും മധ്യേ.
നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടൻറ് ആയി പ്രവര്‍ത്തിച്ചവര്‍ക്ക് (കരാര്‍/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാം.

മറ്റു ജില്ലകളില്‍ സി.ഡി.എസ് അക്കൗണ്ടൻ റാ യി സേവനമുനഷ്ഠിക്കുന്നവര്‍ ബന്ധപ്പെട്ട ജില്ലാ മിഷനില്‍ നിന്നും ശുപാര്‍ശ കത്ത് സമര്‍പ്പിക്കണം.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസിലും, കുടുംബശ്രീ വെബ്‌സൈറ്റിലും ലഭിക്കുതാണ്.

പരീക്ഷാഫീസായി ആലപ്പുഴ ജില്ലാ മിഷന്‍ കോഡിനേറ്ററുടെ പേരില്‍ മാറാവുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകള്‍ ഒക്‌ടോബര്‍ 30 ന് വൈകീട്ട’് 5 മണിക്കുള്ളില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ-688001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2254104

Share: