സിഇഒ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ : കേരള സര്‍ക്കാരിൻറെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി കേരള മുഖേന രൂപീകരിച്ച വാട്ടര്‍ ലോഗ്ഗ്ഡ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിഎസ്സി അഗ്രിക്കള്‍ച്ചര്‍/ഫോറസ്ട്രി/കോ ഓപ്പറേഷന്‍-ബാങ്കിങ് മാനേജ്മെൻറ് /ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക്സ്/ബിഎഫ്എസ്സി/വെറ്റിനറി സയന്‍സ്/ബിടെക്/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഏതെങ്കിലും ബിരുദത്തോടൊപ്പം എംബിഎ/എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ്/എംബിഎ മാര്‍ക്കറ്റിംഗ്/ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എംബിഎ ഗ്രാമവികസനം അല്ലെങ്കില്‍ എംബിഎ ഉള്ളവരും ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകര്‍.

പ്രായപരിധി 25-35.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റ സഹിതം waterloggedcompany@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 18 ന് വൈകുന്നേരം 6 മണിക്ക് മുമ്പായി അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സാപ്പ് ഫോണ്‍: 9037415509.

Tagsceo
Share: