വീഡിയോ എഡിറ്റിംഗ് കോഴ്‌സിന് ആഗസ്റ്റ് 23വരെ അപേക്ഷിക്കാം

Share:

തിരുവനന്തപുരം: സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെൻററില്‍ തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആഗസ്റ്റ് 23വരെ അപേക്ഷിക്കാം.

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിൻറെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്‌റ്റ്വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്‌സിൻറെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും.

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 34,500/ രൂപയാണ് ഫീസ്.

പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെൻററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാഫീസ്: 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ)

ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ആഗസ്റ്റ് 23.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0471 2726275, 6282692725

Share: