നഴ്സ് : കരാർ നിയമനം

Share:

സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു.

കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം.

പ്രായ പരിധി 21 നും 50 നും മധ്യേ.

ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നും ANM/GNM നേഴ്സിങ് കോഴ്സ് പാസ്സായവരും കേരള നഴ്സിംഗ് കൌൺസിലിൻറെ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉളളവർക്കു മുൻഗണന.

ശമ്പളം പ്രതിമാസം 24,520/- രൂപ

വാക്ക് ഇൻ ഇൻറർവ്യൂ 14/08/2024 ബുധനാഴ്‌ച രാവിലെ 9.30 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുരയിൽ എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471 234 3241 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

Tagsnurse
Share: