ജൂനിയർ ലാംഗ്വേജ് ടീച്ചർ ഒഴിവ്

Share:

തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ട് എയ്ഡഡ് സ്കൂളുകളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി – 2) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ് വിജയം, ഹിന്ദി വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, യോഗ്യത പരീക്ഷ വിജയം എന്നിവയാണ്.

പ്രായം: 18നും 40നും ഇടയിൽ (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും).
നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 29ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

Share: