യങ്ങ് പ്രൊഫഷണൽ ഒഴിവ്

Share:

തിരുവനന്തപുരം: റവന്യു വകുപ്പിൻറെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് (ILDM) സെൻറ് റിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെൻറ് സെൻറ് റിൽ യങ്ങ് പ്രൊഫഷണൽ ആയി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം . താമസം സൗജന്യമായിരിക്കും.

യോഗ്യത : ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
നിലവിൽ ഒരു ഒഴിവാണുള്ളത്.

വേതനം : പ്രതിമാസം 30,000 രൂപ

ഓൺലൈനായി ബയോഡേറ്റ സഹിതം ജൂലൈ 31ന് മുമ്പ് അപേക്ഷിക്കണം . ആവശ്യമായ പ്രവൃത്തി പരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും.
അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 8129492545.

Share: