ടെക്നിക്കൽ എക്സ്പർട്ട് നിയമനം

Share:

തിരുവനന്തപുരം: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അഗ്രിക്കൾച്ചർ / ഹോർട്ടികൾച്ചർ / ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ് / അനിമൽ ഹസ്ബൻഡ്രി എൻജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വർഷം പരിചയം.
പ്രതിമാസ വേതനം: 34,300 രൂപ.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 24 വൈകുന്നേരം 3 മണി.
വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606204203.

Share: