താത്കാലിക നിയമനം

Share:

കണ്ണൂർ : ജില്ലയിൽ ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്ഷനിൽ ആർബിട്രേഷൻ അസിസ്റ്റൻ്റ് , ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ആർബിട്രേഷൻ അസി: തസ്തികയിലേക്ക് റിട്ട: ഡെപ്യൂട്ടി കലക്ടർക്ക് അപേക്ഷിക്കാം.
റവന്യൂ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജൂനിയർ സൂപ്രണ്ട്/ വാല്വേഷൻ അസിസ്റ്റൻറ് ഭൂമി ഏറ്റെടുക്കൽ ( ജൂനിയർ സൂപ്രണ്ട് ) റവന്യു വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത എൽഡി / യുഡി ക്ലാർക്കുമാർ– ഭൂമി ഏറ്റെടുക്കൽ ( ക്ലാർക്ക്) എന്നിവയാണ് യോഗ്യത.

സ്യൂട്ട് സെക്ഷനുകളിലെ പ്രവർത്തനവും പ്രാവീണ്യവും അധികയോഗ്യതയായി ഈ രണ്ട് തസ്തികയിലേക്കും പരിഗണിക്കും.

ബയോഡാറ്റയടക്കമുള്ള അപേക്ഷ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ആർബിട്രേഷൻ സെക്ഷനിൽ ജൂലൈ 12 വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം.
ഫോൺ 04972- 700225, 700645 .

Share: