സൈക്കോളജിസ്റ്റ് ഒഴിവ്

Share:

കൊല്ലം:  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.എസ്‌സി സൈക്കോളജി. പാലിയേറ്റീവ് പരിചരണം അഭിലഷണീയ യോഗ്യതയാണ്.
പ്രായം: 18-41.
പ്രതിഫലം: 17,000 രൂപ.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 3 വൈകിട്ട് 5 മണി.

അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും.

അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

Share: