കൗൺസിലർ കരാർ നിയമനം

Share:

എറണാകുളം : പട്ടിവർഗ്ഗ വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2024-25 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കുന്നു.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെൻറ് ഓഫീസിൽ 25.06.2024 ന് രാവിലെ 11 ന് വാക്ക് ഇൻ ഇൻറെർവ്യൂവിൽ പങ്കെടുക്കണം.
നിയമന കാലാവധി: ഒരു വർഷം.

യോഗ്യത: എം എ സൈക്കോളജി/ എം എസ് ഡബ്യു (സ്റ്റുഡൻറ്സ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം. എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം . കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡൻറ്സ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന പ്രായപരിധി

പ്രായം : 01.01.2024 ൽ 25 നും 45 നും മദ്ധ്യേ.

2024 ജൂൺ മുതൽ 2025 മാർച്ച് വരെയാണ് കരാർ കാലാവധി. പ്രതിമാസം 18000 രൂപ ഹോണറേറിയം. യാത്രാപ്പടി പരമാവധി 2000 രൂപ.

ആകെ ഒഴിവുകൾ പുരുഷൻ – 1, സ്ത്രീ – 1, ആകെ – 2 രണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 0485-2970337.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകുന്നതാണ്.

Share: