മെഡിക്കല്‍ ഓഫീസർ ഒഴിവ്
തൃശൂർ : ചാലക്കുടി ട്രൈബല്‍ ഡെവലപ്മെൻറ് ഓഫീസിൻറെ പ്രവര്‍ത്തന പരിധിയിലുള്ള മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ചാലക്കുടി ട്രൈബല്‍ ഡെവലപ്മെൻറ് ഓഫീസില്‍ നവംബര്‍ നാലിന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കാം.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്മെൻറ് ഓഫീസില്‍ നടത്തുന്ന ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0480 2706100.