വെറ്റിനറി ഡോക്ടര്‍ നിയമനം

Share:

കോട്ടയം : മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന, അഴുത ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു.
കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെയുള്ള ഫസ്റ്റ് ഷിഫ്റ്റിലേക്കും, രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് അടിമാലി ബ്ലോക്കിലേക്കുമാണ് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്.
ബാച്ചിലര്‍ ഓഫ് വെറ്റിനറി സയന്‍സ് ആൻറ് ആനിമല്‍ ഹസ്ബൻറ് റി യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷുമുള്ള വെറ്ററിനറി ഡോക്ടര്‍മാെര്‍ക്ക് 90 ദിവസത്തേക്കാണ് നിയമനം.

സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഒക്ടോബര്‍ 25ന് രാവിലെ 11 മണിയ്ക്ക് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കണ്‍സിലല്‍ രജിസ്ട്രേഷന്‍ സര്ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയും പകര്‍പ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇൻറ്ര്‍വ്യൂവിന് ഹാജരാകണം.

എംപ്ലോയ്മെൻറ്ല്‍ നിന്നും ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം.

Tagsvetdoc
Share: