അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തിക: 211 ഒഴിവുകള്‍.
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ 211 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ (75), ഒ.ബി.സി (80), എസ്.സി (42), എസ്.ടി (22) എന്നിങ്ങനെയാണ് ഒഴിവുകള്‍.
കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ബോര്‍ഡിന് കീഴില്‍ 12- ക്ളാസ് വിജയിച്ചവരാണ് അപേക്ഷിക്കേണ്ടത്. കമ്പ്യൂട്ടറില്‍ 10 മിനിറ്റില്‍ 80 വാക്ക് കേട്ടെഴുതാനും ഡിക്ടേറഷന് ഇംഗ്ളീഷില്‍ 50 മിനിറ്റും ഹിന്ദിയില്‍ 65 മിനിറ്റും വേണം.
ശാരീരിക യോഗ്യത: ഉയരം പുരുഷന്മാര്ക്ക് 165 സെ.മീ, സ്ത്രീകള്‍ക്ക് 155 സെ.മീ. (എസ്.ടി- പുരുഷന്മാര്-162.5 സെ.മീ, സ്ത്രീകള്‍-150 സെ.മീ).
നെഞ്ചളവ്-പുരുഷന്മാര്ക്ക് മാത്രം-ജനറല്‍/ഒ.ബി.സി/എസ്.സി- വികസിപ്പിക്കാതെ 77 സെ.മീ, വികസിപ്പിച്ച്-82 സെ.മീ.
എസ്.ടി- വികസിപ്പിക്കാതെ 76 സെ.മീ, വികസിപ്പിച്ച്-81 സെ.മീ. പ്രായം 18നും 25നുമിടയില്‍. 2017 ഏപ്രില്‍ നാല് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
അപേക്ഷാഫീസ്: ജനറല്‍/ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 100 രൂപ. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ്/ എസ്.ബി.ഐ ചലാന്‍ വഴി ഫീസടക്കാം. www.crpfindia.com എന്ന വെബ്സൈറ്റ് വഴി ഈ മാസം 23 മുതല്‍ ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ www.crpfindia.com എന്ന വെബ്സൈറ്റില്‍ ലഭിക്കും .