ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 4062 ഒഴിവുകൾ

Share:

നാഷണൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്‌റ്റുഡൻറ്സ്‌ (NESTS) രാജ്യത്തെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ (EMRS) ഒഴിവുള്ള അധ്യാപക –- അനധ്യാപക തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 4062 ഒഴിവുകളാണുള്ളത് .

പ്രിൻസിപ്പൽ – 303 ഒഴിവുകൾ

ബിരുദാനന്തര ബിരുദവും ബിഎഡും പ്രവൃത്തിപരിചയവും ഉള്ളവർക്ക്‌ പ്രിൻസിപ്പൽ തസ്‌തികയിൽ അപേക്ഷിക്കാം.

പ്രായം: 50 വയസ് കവിയരുത്‌.

പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ – -2266 ഒഴിവുകൾ

ഇംഗ്ലീഷ്‌, ഹിന്ദി, മാത്‌സ്‌, കെമിസ്‌ട്രി, ഫിസിക്‌സ്‌, ബയോളജി, ഹിസ്‌റ്ററി, ജിയോഗ്രഫി, കൊമേഴ്‌സ്‌, ഇക്കണോമിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌ എന്നീ വിഷയങ്ങളിലാണ്‌ അധ്യാപക ഒഴിവുകൾ.
ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ളവർക്ക്‌ അധ്യാപക തസ്‌തികയിൽ അപേക്ഷിക്കാം.
പ്രായം: 40 വയസ് കവിയരുത്‌.

അക്കൗണ്ടൻറ് –- 361,
ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റൻറ് –- 759,
ലാബ്‌ അറ്റൻഡൻറ്–- 372 എന്നിങ്ങനെയാണ്‌ മറ്റ് ഒഴിവുകൾ .

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം .
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 31.

വിശദവിവരങ്ങൾക്ക്‌ emrs.tribal.gov.in കാണുക.

Share: