സെയില്‍സ് ഓര്‍ഗനൈസർ
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സെയില്‍സ് ഓര്‍ഗനൈസർ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്രസിദ്ധീകരണങ്ങളുടെ വില്പനയില്‍ ഒരുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത.
അപേക്ഷയും, ആവശ്യമായ രേഖകളും മാര്‍ച്ച് 22-ന് വൈകുന്നേരം 5 ന് മുമ്പായി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034, ഫോണ്‍: 0471-2333790, 8547971483, director@ksicl.org