പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

Share:

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.

ബോട്ടണി/പ്ലാന്റ് സയൻസ്/ ബയോടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, CSIR/UGc – NET or GATE, മോളിക്യുലർ ടെക്നിക്കുകളിലെ പരിചയം, ഫംഗൽ/ലൈക്കൺ ടാക്സോണമി, ഫൈലോജെനെറ്റിക്/ ഡാറ്റ വിശകലനം എന്നിവയിൽ പരിജ്ഞാനം, വനമേഖലകളിലുള്ള ഫീൽഡ് വർക്കിൽ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

നെറ്റ്/ഗേറ്റ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 31,000 രൂപ വേതനം ലഭിക്കും. നെറ്റ്/ഗേറ്റ് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്ക് 25000+HRA. 01.01.

പ്രായം : 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമനുസൃതമായി വയസ് ഇളവ് ലഭിക്കും.

താത്പര്യമുള്ളവർ നവംബർ 11ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറ ർവ്യൂവിൽ പങ്കെടുക്കാം.

Share: