എഎസ്ഐ / ഹെഡ്കോണ്‍സ്റ്റബിള്‍: 540 ഒഴിവുകൾ
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍) ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികകളിലെ 540 ഒഴിവുകളിലേക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയില്‍ സെക്യൂരിറ്റി ഫോഴ് സ് അപേക്ഷ ക്ഷണിച്ചു.
എഎസ്ഐയുടെ 122 ഒഴിവുകളും ഹെഡ്കോണ്‍സ്റ്റബിളിന്റെ 418 ഒഴിവുകളുമാണ് ഉള്ളത്. രണ്ട് തസ്തികകളിലേക്കും നേരിട്ടും ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് വഴിയും നിയമനം നടത്തും.
യോഗ്യത :
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍): പന്ത്രണ്ടാം ക്ലാസ് വിജയം. മിനിറ്റില്‍ 80 വാക്ക് ടൈപ്പിംഗ് സ്പീഡ് വേണം.
ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍): പന്ത്രണ്ടാംക്ലാസ് വിജയം. ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക്/ ഹിന്ദിയില്‍ മിനിറ്റില്‍ 30 ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കും.
പ്രായപരിധി: 2022 ഒക്ടോബര്‍ 25ന് 18നും 25നും മധ്യേ. 1997 ഒക്ടോബര്‍ 26നും 2004 ഒക്ടോബര്‍ 25നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 35 വയസാണ് ഉയര്‍ന്ന പ്രായപരിധി.
തെരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തലായിരിക്കും തെരഞ്ഞെടുപ്പ്. നിലവില്‍ താത്കാലിക ഒഴിവുകളാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും.
അപേക്ഷ: സിഐഎസ്എഫിന്റെ www.cisfrectt.in എന്ന റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 100 രൂപ . എസ്സി, എസ്ടി വിഭാഗക്കാര്‍, വനിതകള്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
മൂന്ന് മാസത്തിനുള്ളിലുള്ള പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
അപേക്ഷയുടെ പ്രിന്റൗട്ട് പരിശോധനസമയത്ത് ഹാജരാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 25.