ബി.എസ്.സി നഴ്സിംഗ് കോഴ്സ് : അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി എന്‍ & എം കോഴ്സ് പരീക്ഷയും പാസ്സായിരിക്കണം.
അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കണം.
ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്.
വെബ്സൈറ്റ് വഴി ഓണ്‍ലൈനായും വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ മുഖേന ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയും ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.